Thursday, June 19, 2025

പൂര്‍ണ ഗര്‍ഭിണിയെക്കൊണ്ട് ആശുപത്രി ശുചിമുറി കഴുകിച്ചു

Must Read

നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ അസം സ്വദേശിയായ പൂര്‍ണഗര്‍ഭിണിയെക്കൊണ്ട് ശുചിമുറി കഴുകിപ്പിച്ചതായി ആക്ഷേപം.ഉപയോഗിച്ച ശേഷം ശുചിമുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് ഗര്‍ഭിണിയുടെ ഗ്ലുക്കോസ് അഴിച്ചുവെപ്പിച്ചതിനുശേഷം വൃത്തിയാക്കിപ്പിച്ചതെന്നാണ് ആരോപണം.

20-ാം തീയതിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്‌റൂം ഉപയോഗിച്ചതിനുശേഷം വൃത്തിയാക്കാതെ പോയത് ഇവരാണെന്ന് ആരോപിച്ചാണ് പിറ്റേദിവസം പ്രസവത്തീയതിയുള്ള 21 കാരിയായ ഗര്‍ഭിണിയെക്കൊണ് ആശുപത്രി ജീവനക്കാര്‍ ബാത്ത്‌റൂം കഴുകിച്ചത്.

തങ്ങളല്ല ബാത്ത്‌റൂം വൃത്തിയാക്കാതെ പോയതെന്ന യുവതിയുടെയും കൂട്ടിരിപ്പുകാരിയുടെയും വാക്കുകള്‍ ആശുപത്രി ജീവനക്കാര്‍ ചെവിക്കൊണ്ടില്ല.ആശുപത്രിക്കുപുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൂട്ടിരിപ്പുകാരി വിവരം അറിയിച്ചു.യുവതിയുടേയും കൂട്ടിരിപ്പുകാരിയുടേയും കരച്ചില്‍ കേട്ടാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img