Thursday, June 19, 2025

മാവോയിസ്റ്റ് സാന്നിധ്യം: തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തി

Must Read

കോഴിക്കോട്: ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയ പശുക്കടവില്‍ പൊലീസും തണ്ടര്‍ബോള്‍ട്ട് വിഭാഗവും തെരച്ചില്‍ നടത്തി. തൊട്ടില്‍പാലം പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം പൃക്കന്‍തോട് തായ്പുരയിടത്തില്‍ ആന്‍ഡ്രൂസ്, ചുണ്ടേല്‍ സണ്ണി എന്നിവരുടെ വീടുകളിലാണ് ആയുധധാരികളായ നാലുപേര്‍ എത്തിയത്. അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു. മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. സുന്ദരി, ലത, ഉണ്ണിമായ എന്നിവരാണ് സംഘത്തിലെ സ്ത്രീകള്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. നാദാപുരം ഡിവൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. തണ്ടര്‍ബോള്‍ട്ടും ഇവിടെ പരിശോധന നടത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന പുരുഷനെ പറ്റി വിവരമില്ല.

ബഫര്‍ സോണ്‍ വിഷയത്തില്‍ കുടിയൊഴിപ്പിക്കല്‍ ഉണ്ടായാല്‍ കീഴടങ്ങരുതെന്ന് വീട്ടുകാരോട് മാവോയിസ്റ്റുകള്‍ പറഞ്ഞതായാണ് വിവരം. ആവശ്യമായ മുഴുവന്‍ സംരക്ഷണവും ഇവര്‍ വാഗ്ദാനം ചെയ്തു. സമീപത്തെ അടച്ചിട്ട വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തതായും വിവരം ലഭിച്ചു. വയനാട് മുതല്‍ ആറളം വരെയുള്ള വനഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാണാസുര ദളത്തിലെ അംഗങ്ങളാണ് എത്തിയതെന്നാണ് വിവരം.
കടന്തറപ്പുഴ കടന്ന് മാവട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. ഏതാനും ദിവസങ്ങള്‍ മുമ്പ് പശുക്കടവ് അങ്ങാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷമാണ് സംഘത്തിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img