Thursday, June 19, 2025

ജി.എസ്.ടി വര്‍ധനവ് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു

Must Read

ന്യൂഡല്‍ഹി ജി.എസ്.ടി വര്‍ധനവില്‍ ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷകാലസമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകലും പിരിഞ്ഞു.ലോക്‌സഭയും രാജ്യസഭയും രണ്ടാംദിവസവും നടപടികളിലേയ്ക്ക് കടക്കാതെ പിരിഞ്ഞു.ഇരുസഭകളും ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് ചേരാനായി പിരിയുകയാണെന്ന് സഭാധ്യക്ഷന്മാര്‍ അറിയിച്ചു.

മറ്റു നടപടികളെല്ലാം മാറ്റിവെച്ച് ജി.എസ്.ടി നിരക്ക് വര്‍ധനവും രൂക്ഷമായ വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയനോട്ടീസുകള്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവും രണ്ടാംദിവസവും അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.രാവിലെ പതിനൊന്ന് മണിക്ക് പ്രതിപക്ഷപ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തിവെച്ച ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img