ആതവനാട് : മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നല്‍കുന്ന ഓരോ വോട്ടുകളും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ . ജോബ് ഫെയറുകള്‍ നടത്തി
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെയും ക്ഷേമ രംഗങ്ങളിലും ആരോഗ്യ പരിരക്ഷാ രംഗത്തുമെല്ലാം വ്യത്യസ്തവും രാജ്യത്തിന് മാതൃകയായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ജില്ലാ പഞ്ചായത്തിന് ജില്ലയിലെ ജനസമൂഹത്തിന്റെ രക്ഷകര്‍ത്താവിന്റെ സ്ഥാനമാണുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനില്‍ നടക്കുന്ന ഉപതെരെഞ്ഞെടു പ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബഷീര്‍ രണ്ടത്താണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ചോറ്റൂരില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍ . ടി. മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ബഷീര്‍ രണ്ടത്താണി, ഇസ്മയില്‍ മുത്തേടം , വി. മധുസൂദനന്‍ ,ഉമ്മര്‍ അറക്കല്‍, ആതവനാട് മുഹമ്മദലി, പി.കെ.സി അബ്ദുറഹിമാന്‍, കെ.എം.അബ്ദുല്‍ ഗഫൂര്‍ , നൗഷാദ് മണ്ണിശ്ശേരി, പി. സൈദലവി മാസ്റ്റര്‍, വെട്ടം ആലിക്കോയ , മുസ്തഫ അബ്ദുല്‍ ലത്തീഫ്, കാടാമ്പുഴ മോഹനന്‍ ,സറീന ഹീബ്, സലാം ആതവനാട് , ആബിദ് മുഞ്ഞക്കല്‍, ടി.പി. ഹാരിസ്, നിസാജ് എടപ്പറ്റ എന്നിവര്‍ പങ്കെടുത്തു