Thursday, June 19, 2025

സദയം ട്രസ്റ്റ് പുസ്തക സഞ്ചിയും വൃക്ഷത്തൈയും നല്‍കി

Must Read

കുന്ദമംഗലം: ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സദയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റും വൃക്ഷത്തൈയും വിതരണം ചെയ്തു. കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍ കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വദമനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍
ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വിശിഷ്ട സേവനത്തിന് അംഗന്‍വാടി വര്‍ക്കറും ട്രസ്റ്റ് അംഗവുമായ സീന ഭായിയെ ആദരിച്ചു. കുന്ദമംഗലം പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂര്‍, സദയം ജനറല്‍ കണ്‍വീനര്‍ പി.ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ,രക്ഷാധികാരി എം.പ്രമീള, ജോയന്റ് സെക്രട്ടറി പി.തങ്കമണി, ട്രഷറര്‍ വി.പി സുരേഷ്, സീന ഭായ് ടീച്ചര്‍, സുധീര്‍ രാജ് എന്നിവര്‍ സംസാരിച്ചു

പടം: കുന്ദമംഗലം സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൗജന്യ സ്‌കൂള്‍കിറ്റ്, വൃക്ഷത്തൈ വിതരണം കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img