
മംഗളൂരു: യുവതിയോട് മോശമായി പെരുമാറി എന്ന പരാതിയില്‍ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ വിമുക്ത ഭടനെ പൊലീസ് അറസ്റ്റ് ചെയ്തു.പുത്തൂര്‍ കുറിക്കര കുമ്പ്രയിലെ വിദീപ് കുമാര്‍(50) ആണ് അറസ്റ്റിലായത്.ഇതേ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരിയും കുടുംബിനിയുമാണ് പരാതിക്കാരി.
ഈ മാസം 16ന് തിങ്കളാടിയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന തന്നെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി നിരന്തരം ശല്യം ചെയ്തുവെന്നും ആളുകള്‍ കൂടിയപ്പോള്‍ സ്ഥലംവിട്ടെന്നും പരാതിയില്‍ പറഞ്ഞു.
സാമ്പ്യ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.