Saturday, June 21, 2025

കേരള മാപ്പിള കലാ അക്കാദമി പി.ടി. അബ്ദു റഹ്‌മാന്‍ സ്മാരക പുരസ്‌കാരം കെ.വി. അബുട്ടിക്ക് സമര്‍പ്പിച്ചു

Must Read

അരീക്കോട് :പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ്
അരീക്കോട് പി.ടി. അബ്ദുറഹിമാന്റെ സ്മരണാ ര്‍ത്ഥം കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ പി.ടി പുരസ് കാരം പ്രഗല്‍ഭ സംഗീത സംവിധായകന്‍ കെ.വി. അബുട്ടിക്ക് സമര്‍പ്പിച്ചു.

അരീക്കോട് നടന്ന പി.ടി. അനുസ്മരണ ചടങ്ങില്‍ പി.ടിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ മോയിന്‍ ക്കുട്ടി വൈദ്യര്‍ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പുരസ്‌കാരം കൈമാറി.കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. മുസ്തഫ പൊന്നാട അണിയിച്ചു.

ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് അധ്യക്ഷനായി. ചലചിത്ര പിന്നണി ഗായകന്‍ നൗഷാദ് ബാബു കൊല്ലം ,അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ പുവ്വത്തിക്കന്‍ , ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. ഹസീബ് റഹ്‌മാന്‍, ട്രഷറര്‍ അലവി നരിപ്പറ്റ,കവി അഷ്‌റഫ് പാലപ്പെട്ടി, സാബിക് കോഴങ്ങോറന്‍,ബഷീര്‍ തൊട്ടിയന്‍, ഷിഹാബ് അരീക്കോട്, കെ.എം. അബ്ദുല്ല പ്രസംഗിച്ചു. പുരസ്‌കാര ജേതാവ് കെ.വി. അബുട്ടി മറുപടി പ്രസംഗം നടത്തി. ഇശല്‍ വിരുന്നും നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img