Wednesday, June 18, 2025

കര്‍ക്കടക ചികിത്സയുടെ പ്രാധാന്യം

Must Read

കര്‍ക്കടകത്തിലെ ആയുര്‍വേദ ചികിത്സ ഏറെ പ്രാധാന്യമുള്ളതാണെന്നാണ് കാലങ്ങളായുള്ള വിശ്വാസം.ഋതുക്കള്‍ക്ക് അനുസരിച്ച് ജീവിതശൈലി മാറ്റം അതായത് ഋതുചര്യ പറയപ്പെടുന്നു.തണുപ്പും ചൂടും മഴയും വരള്‍ച്ചയും മാറിമാറി വരുന്നതിനനുസരിച്ച് ശരീരത്തില്‍ രോഗങ്ങള്‍ വരാനും രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്ത അതത് ഋതുവിനനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ഋതുചര്യ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരളത്തില്‍ കര്‍ക്കടകമാസത്തില്‍ അതിയായ മഴ ലഭിക്കുന്നതുകൊണ്ട് വര്‍ഷഋതുചര്യയ്ക്ക് കര്‍ക്കടകത്തില്‍ പ്രാധാന്യം കൈവന്നു.കര്‍ക്കടകത്തില്‍ പ്രധാനമായും രണ്ടുതരം ചികിത്സകളാണ്.രോഗചികിത്സയും പ്രതിരോധചികിത്സയും

രോഗചികിത്സ

മഴക്കാലത്ത് തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകള്‍,ശ്വാസം മുട്ടല്‍ അസ്ഥിസന്ധിരോഗങ്ങള്‍ എന്നിവ കൂടാനുള്ള സാധ്യയുള്ളതിനാല്‍ അത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സ കര്‍ക്കടകത്തില്‍ ചെയ്യാവുന്നതാണ്.

പ്രതിരോധചര്യകള്‍

മഴക്കാലം മലമ്പനി,കോളറ,പലതരം പനികള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ കാലമാണ്.പൊതുവേ രോഗപ്രതിരോധശേഷി കുറയുന്ന കാലവും കൂടിയാണ് മഴക്കാലം.രോഗാണുക്കളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കു പുറമേ ആന്തരിക ബലവര്‍ധനവിനും ആയുര്‍വേദം പ്രാധാന്യം നല്കുന്നു.മരുന്നുകഞ്ഞി,ഔഷധപ്രയോഗങ്ങള്‍,ശോധന ചികിത്സ,വ്യായാമം,ആഹാരനിയന്ത്രണം എന്നിവയാണ് ആന്തരികബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ആയുര്‍വേദചര്യകള്‍.

മരുന്നുകഞ്ഞി

ആയുര്‍വേദമരുന്നുകള്‍ ഇട്ട് തയ്യാറാക്കുന്ന മരുന്നുകഞ്ഞി വളരെ പ്രാധാന്യമുള്ള രോഗചികിത്സാ രീതിയാണ്.ജീരകം,ചുക്ക്,കുരുമുളക്,തിപ്പലി,അയമോദകം,ഉലുവ എന്നിങ്ങനെയുള്ള മരുന്നുകള്‍ ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കാറുള്ളത്.

ഔഷധപ്രയോഗങ്ങള്‍

ഒരാളുടെ സ്വാഭാവിക പ്രതിരോധശേഷിയെ കുറച്ചുകാലത്തേക്കെങ്കിലും ഉയര്‍ത്താനുള്ള കഴിവ് ആയുര്‍വേദമരുന്നുകള്‍ക്കുണ്ട്.ബലവര്‍ധനവിനായുള്ള ഔഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം കഴിക്കുന്നത് അണുബാധ തടയാനോ അണുബാധ ഉണ്ടായാലും കൂടുതലാകാതെ നോക്കാന്‍ സഹായകമാകും.

ശോധന ചികിത്സ

വസ്തി,വമനം,വിരേചനം,നസ്യം,രക്തമോക്ഷം എന്നീ ശോധനചികിത്സകള്‍ പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്ത ഒരാള്‍ക്ക് വൈദ്യനിര്‍ദ്ദേശപ്രകാരം വീട്ടില്‍ത്തന്നെ ചെയ്യാവുന്നതാണ്.

ആഹാരം

കലോറി കുറഞ്ഞതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാരങ്ങളാണ് മഴക്കാലത്ത് അനുയോജ്യമായത്.മാംസം അധികം എണ്ണയില്ലാതെ പാകം ചെയ്ത് ഉപയോഗിക്കാം.മാംസങ്ങള്‍ കൊണ്ടും പച്ചക്കറികള്‍ കൊണ്ടുമുള്ള സൂപ്പുകളും, ചെറുപയര്‍ പോലുള്ള ധാന്യങ്ങള്‍ കൊണ്ടുള്ള സൂപ്പുകളും നല്ലതാണ്.കുരുമുളകു,ചുക്ക് ഇവ പൊടിച്ചിട്ട വെള്ളം തിളപ്പിച്ച ചെറുചൂടുവെള്ളം എന്നിവയാണ് മഴക്കാലത്ത് കുടിക്കാന്‍ അനുയോജ്യം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img