Wednesday, June 18, 2025

യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം: അനിശ്ചിതത്വം തുടരുന്നു

Must Read

കോഴിക്കോട്: യുദ്ധത്തെതുടര്‍ന്ന് പഠനം ഇടക്കുനിര്‍ത്തി യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല. സെപ്റ്റംബറില്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചാണ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന നിര്‍ദേശമാണ് യുക്രൈന്‍ സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്. യുക്രൈനിലെ ഇന്ത്യന്‍ എംബസിയാകട്ടെ ഇപ്പോള്‍ യുക്രൈനിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമായിട്ടില്ല എന്നാണ് അറിയിച്ചത്. കോളജ് അധികാരികള്‍ എംബസിക്ക് ഇക്കാര്യത്തില്‍ അറിയിപ്പൊന്നും നല്‍കിയിട്ടുമില്ല. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവില്ലെന്ന അറിയിപ്പ് കോളജ് അധികൃതരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്.

യുക്രൈനില്‍ നിന്ന് എത്തിയവര്‍ക്ക് ഇവിടെ പഠനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമായിട്ടില്ല. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ യുക്രൈനില്‍ അവധിക്കാലമായതിനാല്‍ ക്ലാസുകള്‍ ഇല്ല. സെപ്റ്റംബറില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ നേരിട്ട് എത്തണമെന്ന നിര്‍ദേശം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഇവിടെ തന്നെ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്റ് പാരന്റ് അസോസിയേഷന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 22,000 വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയത്. ഇതില്‍ മുവായിരത്തിലേറെ മലയാളി വിദ്യാര്‍ത്ഥികളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img