Thursday, June 19, 2025

ക്വിസ് മത്സര വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Must Read

കാസര്‍കോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്മത്സര ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശ്രേയസ് നമ്പ്യാര്‍ക്ക് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സമ്മാനം നല്‍കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സമീപം.

കാസര്‍കോട് :വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം, കന്നഡ ഭാഷകളിലായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മലയാളം വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെശ്രേയസ് നമ്പ്യാര്‍, രണ്ടാം സ്ഥാനം നേടിയ നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ് ലാം ഹൈസ്‌കൂളിലെ റിഫ റഫീഖ്, കന്നഡ വിഭാഗം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എം.എസ്.കോളേജ് എച്ച്.എസ്.എസ് പെര്‍ഡാലയിലെ കെ.ആര്‍ സിന്ധൂര, രണ്ടാം സ്ഥാനം നേടിയ ഇതേ സ്‌കൂളിലെ കെ. സുദര്‍ശന്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img