Thursday, June 19, 2025

രാമായണ മാസാചരണത്തിന് നാളെ തുടക്കം

Must Read

കോഴിക്കോട്: നാളെ കര്‍ക്കിടകം ഒന്ന്. ദുര്‍ഘടമായ കാലത്തെ അതിജീവിക്കാന്‍ രാമായണശീലുകള്‍ വായിച്ചും പാടിയും ഭക്തിസാന്ദ്രമായ വഴി തേടുകയാണ് വിശ്വാസികള്‍. ക്ഷേത്രങ്ങളിലും വീടുകളിലും ഇനി ഒരുമാസക്കാലം രാമായണപാരായണം ഉയര്‍ന്നു കേള്‍ക്കാം. തളി ശ്രീരാമക്ഷേത്രത്തില്‍ സി.പി നാരായണ പിഷാരടി രാമായണ പാരായണം നിര്‍വഹിക്കും.

തിരുത്തിയാട് അഴകൊടി ദേവീക്ഷേത്രത്തില്‍ അധ്യാത്മരാമായണം പാരായണം ചെയ്യും. വളയനാട് ദേവീക്ഷേത്രത്തില്‍ പോലൂര്‍ രൂപേഷ് ആര്‍. മാരാര്‍ രാമായണയജ്ഞം നടത്തും. ബിലാത്തിക്കുളം ശിവക്ഷേത്രത്തില്‍ ഗീത കോമളരാജന്‍ വള്ളിക്കുന്ന് വൈകുന്നേരം 5.30 മുതല്‍ 6.30 വരെ രാമായണപാരായണം നടത്തും.

ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നാളെ മുതല്‍ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം നടക്കും.രാമായണ മാസാചരണത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയും ദിവസേന ഉണ്ടാവും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img