Thursday, June 19, 2025

വൈദ്യുതി ബോര്‍ഡിന്റെ 1.75 ലക്ഷം രൂപയുടെ അലുമിനിയം കമ്പികള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ :5 പേര്‍ ഒളിവില്‍

Must Read

അടിമാലി : കമ്പിളിക്കണ്ടം കെ എസ് ഇ ബി സെക്ഷന്‍ ഓഫിസ് പരിസരത്തു നിന്ന് അലുമിനിയം കമ്പി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുനിയറ മണ്ണാങ്കല്‍ വിനീഷ് (38) നെ ആണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തില്‍ പെട്ട 5 പേര്‍ ഒളിവിലാണ്. വിവിധ ഘട്ടങ്ങളിലായി 1.75 ലക്ഷം വിലമതിക്കുന്ന 10 റോള്‍ അലുമിനിയം കമ്പികളാണ് സംഘം മോഷ്ടിച്ചത്. അടുത്ത നാളില്‍ മോഷ്ടിച്ച കമ്പി വിനീഷിന്റെ വീടിന്റെ പരിസരത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

ഇതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് എസ് എച്ച് ഒ ആര്‍. കുമാറിന്റ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വിനീഷ് അറസ്റ്റില്‍ ആയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img