കോഴിക്കോട്: റയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ ഒരാളെയുംകൂടി തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് വീട്ടില്‍ ജനീഷിനെയാണ് തിരുവമ്പാടി സബ് ഇന്‍സ്പെക്ടര്‍ രമ്യ ഇകെ യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്
മുഖ്യ പ്രതി മലപ്പുറം എടപ്പാള്‍ വട്ടക്കുളം കാവുംപ്ര സ്വദേശി അശ്വതി വാര്യരെ കോയമ്പത്തൂരില്‍ നിന്നും മുക്കം പൊലീസ് പിടികൂടിയിരുന്നു.
കേസിലെ മറ്റു പ്രതികളായ മുക്കം വല്ലാത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരന് ഷിജിന്, എടപ്പാള്‍ സ്വദേശി ബാബുമോന് എന്നിവരെ കഴിഞ്ഞ ആഴ്ച മുക്കം പൊലീസ് പിടികൂടിയിരുന്നു. വഞ്ചനാ കുറ്റം ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അറസ്റ്റിലായ ജനീഷിനെ താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
തിരുവമ്പാടി എസ് ഐ രമ്യ ഇ.കെ, എസ് സി പി ഒ മാരായ അനീസ് കെ എം ,അനൂപ് മണാശ്ശേരി,ആദര്‍ശ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.