ഫോട്ടോ : എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് പത്തു വര്‍ഷത്തെ വിസ അടിച്ച പാസ്പോര്‍ട്ട് ഡോ. ഹുസൈന്‍ മടവൂര്‍ സ്വീകരിക്കുന്നു
ദുബായ് :കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡന്റും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ.ഹുസൈന്‍ മടവൂരിന്് യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചു.ദുബൈ ഇമിഗ്രേഷന്‍ വിഭാഗം ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ഉയര്‍ന്ന ഓഫീസര്‍മാര്‍
വിസ സമര്‍പ്പണം നടത്തി. ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക് കോളെജ്
പ്രിന്‍സിപ്പാള്‍ ആയി വിരമിച്ച ശേഷം അദ്ദേഹം കൊല്ലത്തെ
ശ്രീ നാരായണ ഗുരു സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അറബിക് അക്കാദമിക് കമ്മിറ്റി ഡിസിപ്ലിന്‍ ചെയര്‍മാനായി നിയമിതനായി.
യു.ജി.സി യുടെ കീഴില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി, ശ്രീനഗര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സ്റ്റികളില്‍ റിസോഴ്സ് പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.