കോഴിക്കോട്: ഗുണ്ടകള്‍ക്കെതിരെ ജില്ലയില്‍ കര്‍ശന നടപടിയുമായി പോലീസ്.മെഡിക്കല്‍ കോളേജ് കാമ്പസ് ക്വോട്ടേഴ്സില്‍ താമസിക്കും ബിലാല്‍ ബക്ക(26)റിനെയാണ് മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവും സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും (കാവല്‍) ചേര്‍ന്ന് പിടികൂടിയത്.
പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍,വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.ജില്ലാ പോലീസ് മേധാവി എ.അക്ബര്‍ ഐപിഎസി ന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ല കളക്ടറാണ് ബിലാലിനെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിലാല്‍ ബക്കര്‍ വധശ്രമം,കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങീ
നിരവധി ക്രിമിനല്‍ കേസുകള്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ്, ടൗണ്‍,കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂര്‍, വെള്ളയില്‍,ട്രാഫിക്ക് പോലീസ് സ്റ്റേഷനുകളിലെ കേസിലെ പ്രതിയാണ്.
സ്ഥിരമായി കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.