Saturday, June 21, 2025

പേരുകൊണ്ട് തോറ്റുപോയ സിനിമകള്‍

Must Read

തുളസീദാസ്

സിനിമക്ക് നല്‍കുന്ന പേര് ഒരു പ്രധാന ഘടകം ത്ന്നെയാണ്. കൗതുകവാര്‍ത്തകള്‍ എ്ന്ന സിനിമക്ക് ആ പേരിട്ടത് അതിലെ കഥയും അത്തരത്തില്‍ കൗതുകമുള്ളതുകൊണ്ടായിരുന്നു. തുടര്‍ന്നുള്ള ഓരോ ചിത്രങ്ങള്‍ക്കും ചേരുന്ന പേരുകളാണ് നല്‍കിയത് എന്നാണ് വിശ്വാസം. പക്ഷെ പേരുകൊണ്ട് പരാജയപ്പെട്ട ഒരു സിനിമയും എനിക്കുണ്ട്. ശുദ്ധമദ്ദളം എന്ന ചിത്രം. വളരെ മനോഹരമായ ഒരു ചിത്രമായിരുന്നു അത്. സെന്റിമെന്റ്സ് അടങ്ങുന്ന കഥയായിരുന്നു. എന്നാല്‍ ശുദ്ധമദ്ദളം എന്ന പേരായിരുന്നില്ല അതിന് നല്‍കേണ്ടിയിരുന്നത് എന്ന് ഇപ്പോള്‍ തോന്നുന്നു. അത് ഒരു നാടകത്തിന്റെ പേരുപോലെയായി. അതുപോലെ കുങ്കുമചെപ്പ് എന്ന ചിത്രവും. കോളജ് കുമാരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേറെ എന്തെങ്കിലും പേര് കൊടുത്താല്‍ മതിയായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്.

കേള്‍ക്കുമ്പോള്‍ കുറച്ചകൂടി ആകര്‍ഷണം തോന്നുന്ന പേര് മതിയായിരുന്നു. പിന്നെ എല്ലാ സിനിമകളും പൂര്‍ണതയില്‍ എത്തിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ രണ്ട് തമിഴ് സിനിമകള്‍ ചെയ്തിട്ടുണ്ട്. ആ സിനിമകള്‍ കാണുമ്പോഴും ചില രംഗങ്ങളില്‍ അങ്ങനെ പോര എന്ന് തോ്ന്നിയിരുന്നു. കുറച്ചുകൂടി മാറ്റം വരുത്താമായിരുന്നു എന്നൊരു തോന്നല്‍ ഉണ്ടായി.
സംവിധായകന്‍ സ്വയം വിലയിരുത്തണം എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ സ്‌ക്രിപ്റ്റ് താരങ്ങള്‍ക്ക് കൃത്യമായി കൊടുക്കാറുണ്ട്. ഇതാണ് കഥ എന്ന് പറയും. പാട്ടും സംഭാഷണവുമൊക്കെ വ്യക്തമാക്കും. അവര്‍ ചിലപ്പോള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും. അതില്‍ ചിലത് ഞാന്‍ സ്വീകരിക്കും. ക്യാമറാ മാനില്‍നിന്നോ, എഴുത്തുകാരില്‍ നിന്നോ നല്ല നിര്‍ദേശങ്ങള്‍ വന്നാല്‍ സ്വീകരിക്കാന്‍ മടി കാണിക്കാറില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img