തിരുവനന്തപുരം: ദേശീയപാതകളിലെ കുഴികള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്.കേന്ദ്രമന്ത്രിമാര്‍ പണി പൂര്‍ത്തിയാവുന്ന ദേശീയപാതകള്ക്കരികെനിന്ന് ഫോട്ടോ എടുത്താല്‍ മാത്രം പോരെന്നും ദേശീയപാതകളിലെ കുഴികള്‍ എണ്ണണമെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം.
ദേശീയപാതകളിലെ കുഴികളെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്ന് മന്ത്രി റിയാസ് നിയമസഭയില്‍ ആരോപിച്ചു.ദിവസവും വാര്‍ത്താസമ്മേളനം നടത്തുന്ന കേരളത്തില്‍ ജനിച്ചുവളര്‍ന്ന കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലുളളതിനേക്കാള് കുഴി കേരളത്തിലെ ദേശീയപാതകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം ദേശീയപാതവികസനം നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രിമാരെ പ്രകോപിപ്പിക്കാതെ കാര്യം പറയാമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ചൂണ്ടിക്കാട്ടി.