കാസര്‍കോട്:ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ അജ്വ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റീസ് സല്യൂട്ട് അവാര്‍ഡ് ചെര്‍ക്കള സ്വദേശി നൗഫല്‍ മല്ലത്തിന് ഫൗണ്ടേഷന് ചെയര്മാന് നാസര്‍ ചെര്‍ക്കളം സമ്മാനിച്ചു.ഖത്തറില്‍ നിന്ന് രാജ്യത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡിന് നൗഫല്‍ അര്‍ഹനായിരുന്നു.
ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാശിം,സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, സി. എ. അഹമ്മദ് കബീര്‍, ആമു തായല്‍, നിസാര്‍ അറന്തോട്, ഷരീഫ് മുഗു, പൈച്ചു ചെര്‍ക്കള, സലാം ബാലടുക്ക, സി.എച്ച്.എം. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.ബി. അഷ്റഫ് സ്വാഗതവും മുസ്തഫ ചെര്‍ക്കള നന്ദിയും പറഞ്ഞു.
ഫോട്ടോ: അജ് വാ ഫൗണ്ടേഷന് സല്യൂട്ട്
അവാര്‍ഡ് നൗഫല്‍ മല്ലത്തിന് ചെയര്മാന് നാസര്‍ ചെര്‍ക്കള കൈമാറുന്നു