Friday, June 20, 2025

കാര്‍ പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Must Read

മംഗളൂരു: കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് കാണാതായ മഞ്ചേശ്വരം-വിട്ള സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി . കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ധനുഷ് (21), ബന്ധുവായ വിട്ള കുണ്ടടുക്ക സ്വദേശി ധനഞ്ജയ(26) എന്നിവരുടെ ജഡങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ മറക്കട തടാകത്തിലാണ് കണ്ടെത്തിയത്.

ധനഞ്ജയ

ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കില്‍ കാണിയൂരിന് സമീപം ബൈത്തടുക്കയിലാണ് യുവാക്കള്‍ അപകടത്തില്‍ പെട്ടത്.പുത്തൂര്‍-സുബ്രഹ്മണ്യ പാതയിലെ ബൈത്തടുക്കയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുകിടക്കുന്ന ദൃശ്യം സമീപത്തെ മസ്ജിദിന്റെ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img