കാസര്‍കോട്: ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും വ്യവസായ വകുപ്പിന്റെ കീഴില്‍ നിയമിതരായ ഇന്റേണ്സിനു വേണ്ടി കേരാധിഷഠിത സംരംഭങ്ങളെ ആസ്പദമാക്കി ഏകദിന ശില്പശാലയും പരിശീലന പരിപാടിയും കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ചു.

കാസര്‍കോട് ആര് ഡി ഒ അതുല്‍ സ്വാമിനാഥ് ഉദ്ഘാടനം ചെയ്തു.
സി പി സി ആര് ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ അധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. കെ മുരളീധരന് സംസാരിച്ചു.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.തമ്പാന് സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ആര്.രേഖ നന്ദിയും പറഞ്ഞു.