Thursday, June 19, 2025

ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശം: വി.ഡി. സതീശന് കോടതിയുടെ നോട്ടീസ്

Must Read

കണ്ണൂര്‍: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ സജി ചെറിയാന്‍ പറഞ്ഞതുപോലുള്ള വാക്കുകളില്ലെന്ന് ആര്‍.എസ്.എസ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കോടതിനോട്ടീസ് അയച്ചു. ആര്‍.എസ്.എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കണ്ണൂര്‍ മുനിസിപ്പല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ പുസ്തകത്തില്‍ എവിടെയാണെന്ന് കാണിക്കണമെന്നും അതിന് സാധിക്കാത്ത പക്ഷം 24 മണിക്കൂറിനുള്ളില്‍ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഓഗസ്റ്റ് 12 ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം.

മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കടുത്ത മറുപടിയുമായി സതീശന്‍ രംഗത്തെത്തിയത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചതെന്ന് സതീശന്‍ പറഞ്ഞിരുന്നു.

ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് തനിക്കയച്ച നോട്ടീസ് അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസിന്റേത് വിചിത്ര നോട്ടീസ് ആണെന്നും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സതീശന്‍ പറഞ്ഞിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img