Friday, June 20, 2025

പ്രവാസ ഭൂമിയില്‍ സ്‌നേഹ മഴയായി കെ.എം.സി.സി പെരുന്നാള്‍ മഹിമ

Must Read

ദുബൈ: പ്രവാസ ഭൂമിയില്‍ സ്‌നേഹ മഴ പെയ്യിച്ച് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ മഹിമ നവ്യാനുഭവമായി. ബലി പെരുന്നാള്‍ സുദിനത്തില്‍ രാവിലെ ആറരക്ക് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ സ്‌നേഹബന്ധങ്ങള്‍ പുതുക്കിയും സൗഹാര്‍ദ്ദത്തിന്റെ പുതുനാമ്പുകള്‍ തെളിച്ചും നടന്ന പെരുന്നാള്‍ മഹിമയില്‍ നുറ് കണക്കിനാളുകള്‍ പങ്കെടുത്തു.

ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. റേഡിയോ ഏഷ്യാ ന്യുസ് എഡിറ്റര്‍ അനൂപ് കീച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഹാദിയ യു.എ.ഇ വൈസ് പ്രസിഡണ്ട് അസ്‌നാവി ഷഫീഖ് ഹുദവി മട്ടന്നൂര്‍ പെരുന്നാള്‍ ദിന സന്ദേശം നല്‍കി.

യു.എ.ഇ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ജന സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെ. എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ജന സെക്രട്ടറി മുസ്തഫ തിരൂര്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി, സംസ്ഥാ കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഹീസ് തലശ്ശേരി, കെ. പി. അബ്ദുള്‍ സലാം, ഒ.ഐ.സി.സി സ്ഥാപക ജന സെക്രട്ടറി പുന്നക്കന്‍ മുഹമ്മദ് അലി, വീക്ഷണം യു.എ.ഇ എഡിറ്റര്‍ അഖില്‍ ദാസ്, കോഴിക്കോട് ജില്ലാ കെ.എം.സി.സി ജന സെക്രട്ടറി കെ.പി മുഹമ്മദ്, മലപ്പുറം ജില്ലാ കെ.എം.സി.സി ജന സെക്രട്ടറി പി.വി നാസര്‍, എസ്.കെ.എസ്.എസ് എഫ് പ്രസിഡണ്ട് സിദ്ദീഖ് കനിയടുക്കം എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, മുഹമ്മദ് കുഞ്ഞി പൈവളിക, സി.എച്ച് നൂറുദ്ധീന്‍, കെ.പി. അബ്ബാസ് കളനാട് , ഹസൈനാര്‍ ബീഞ്ചന്തടുക്ക, സലാം തട്ടാനിച്ചേരി, അഷ്‌റഫ് പാവൂര്‍ , ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. മണ്ഡലം പ്രധാന ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍ ,ഇസ്മായില്‍ നാലാംവാതുക്കല്‍ , ഹനീഫ് ബാവ നഗര്‍ , സിദ്ദീഖ് ചൗക്കി , റഹൂഫ് കെ ജി എന്‍ ,ഷാജഹാന്‍ കാഞ്ഞങ്ങാട് ,ഷബീര്‍ തൃക്കരിപ്പൂര്‍ ,ഷബീര്‍ കീഴൂര്‍ ,റഷീദ് ആവയില്‍, സത്താര്‍ ആലമ്പാടി ,സി എ ബഷീര്‍ പള്ളിക്കര ,ബഷീര്‍ പാറപ്പള്ളി ,. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ നന്ദി പറഞ്ഞു. വിവിധ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img