Friday, June 20, 2025

എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മക്ക് ഷാര്‍ജയില്‍ പ്രവാസി പിന്തുണ

Must Read

ഷാര്‍ജ : കേന്ദ്രം കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട്ടാണ് സ്ഥാപിക്കേണ്ടതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹിം പറഞ്ഞു. എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച ജില്ലയിലെ പ്രവാസി സംഘടനാ നേതാക്കളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

.കേരളത്തിലെ പതിനാല് ജില്ലകളില്‍ എയിംസിന് ഏറ്റവും അര്‍ഹതയുള്ളത് കാസര്‍കോട് ജില്ലക്കാണെന്നും അതിന് വേണ്ടി പോരാടുന്ന ജനകീയ കൂട്ടായ്മക്ക് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും റഹിം അറിയിച്ചു. കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജനറല്‍ സെക്രട്ടറി നസീര്‍ ടി. വി മുഖ്യാഥിതിയായി.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മുന്‍ പ്രസിഡന്റ് ഡോ. ഇ. പി ജോണ്‍സണ്‍, ഇന്‍കാസ് ഷാര്‍ജ ജനറല്‍ സെക്രട്ടറി വി നാരായണന്‍ നായര്‍, കെ എം സി സി കാസര്‍കോട് ട്രഷറര്‍ സി. ബി കരീം, ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം യു എ ഇ നാഷണല്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ഐ എം സി സി ഷാര്‍ജ പ്രസിഡണ്ട് താഹിര്‍ അലി, ആശ്രയ കാസര്‍കോട് പ്രസിഡണ്ട് പുരുഷോത്തമന്‍ പടിഞ്ഞാര്‍, കേസെഫ് കാസര്‍കോട് സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, നീവ കാസര്‍കോട് പ്രസിഡണ്ട് മുരളീധരന്‍ നമ്പ്യാര്‍ രാവണേശ്വരം, ശക്തി കാസര്‍കോട് ഓഡിറ്റര്‍ ജയറാം കണ്ണംവയല്‍, മാധ്യമപ്രവര്‍ത്തകന്‍ ഇ.ടി പ്രകാശന്‍, കെ.എം. സി. സി ഷാര്‍ജ മുന്‍ ട്രഷറര്‍ ടി. കെ ഖാലിദ് അമ്പലത്തറ, സാരഥി യു എ ഇ മുന്‍ ജനറല്‍ സെക്രട്ടറി പ്രമോദ് കൂട്ടക്കനി,സി ബി ഹനീഫ മേല്പറമ്പ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവര്‍ സംസാരിച്ചു. നന്മ ബേത്തൂര്‍ പാറ, കെ ടി കെ കാസര്‍കോട്, പ്രിയദര്‍ശിനി ഷാര്‍ജ, കൂട്ടം കുണ്ടംകുഴി, ജ്വാല കലാസാംസ്‌കാരിക വേദി യു എ ഇ, പെരിയ സൗഹൃദവേദി, രാവണേശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍, ഹസീന മിഡിലീസ്റ്റ് ചിത്താരി, സഹൃദയ പാക്കം,തണല്‍ ബല്ല യു എ ഇ, മഹാത്മാ ഗാന്ധി കള്‍ച്ച റല്‍ ഫോറം ഷാര്‍ജ,പൊടി പ്പളം ശ്രീ ചീരുംബ ഭഗവതി ക്ഷേത്ര പ്രവാസി അസോസിയേഷന്‍ തുടങ്ങിയ ഇരുപത്തഞ്ചോളം പ്രവാസി സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.

എയിംസ് കാസര്‍കോട് ജനകീയ കൂട്ടാക്ക് യു. എ. ഇ യില്‍ കമ്മിറ്റി രൂപീകരിച്ച് സമര പരിപാടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു. ജനകീയ കൂട്ടായ്മ ഓഡിറ്റര്‍ റാം കെ വി കെ സ്വാഗതവും പ്രവാസി കോര്‍ഡിനേറ്റര്‍ നാസര്‍ കൊട്ടിലങ്ങാട് നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img