Friday, June 20, 2025

ബഹുസ്വരതയെ എതിര്‍ക്കുന്നവര്‍ ജനാധിപത്യത്തിനും വെല്ലുവിളി

Must Read

കോഴിക്കോട്: ഇന്ത്യയുടെ സാംസ്‌കാരികമായ ബഹുസ്വരതയെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിനാണ് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. ചിന്തരവി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്രയോ സംസ്‌കാരങ്ങളും ഭാഷയും മതങ്ങളും ചിന്താധാരകളും സമ്മേളിച്ച മണ്ണാണിത്. ഇവിടെ ഏകശിലാലോകം തീര്‍ക്കുക എന്നത് ഒരിക്കലും പ്രായോഗികമല്ല. ഹിന്ദു എന്ന മതം രൂപപ്പെടുന്നതിന് എത്രയോ മുമ്പ് ഇവിടെ മറ്റു മതങ്ങള്‍ സാന്നിധ്യമറിയിച്ചിരുന്നു. ബുദ്ധന്റെയും വര്‍ധമാന മഹാവീരന്റെയും മുഗളന്മാരുടെയും മറ്റും ദര്‍ശനങ്ങള്‍ ലയിച്ചുചേര്‍ന്ന പ്രദേശം എന്ന നിലയില്‍ ഇന്ത്യ ബഹുസ്വരതയെ എക്കാലത്തും ആലിംഗനം ചെയ്തതായി കാണാം. അതുകൊണ്ടുതന്നെ ഹിന്ദുത്വം അടിച്ചേല്‍പിക്കാന്‍ ആവില്ല. സച്ചിദാനന്ദന്‍ പറഞ്ഞു.

ചടങ്ങില്‍ എന്‍.എസ് മാധവന്‍ അധ്യക്ഷത വഹിച്ചു. ചിന്തരവി ഫൗണ്ടേഷന്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് സച്ചിദാനന്ദന്‍ സമ്മാനിച്ചു. സക്കറിയയുടെ ലേഖനസമാഹാരമായ കാലത്തിന്റെ കുറിപ്പുകള്‍ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. ചന്ദ്രിക രവീന്ദ്രന്‍ ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ സെക്രട്ടറി എം.കെ രവീന്ദ്രന്‍, എം.പി സുരേന്ദ്രന്‍, ചെലവൂര്‍ വേണു, രത്നാകരന്‍ മങ്ങാട്, സി.ആര്‍ രാജീവ് പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img