Thursday, June 19, 2025

വി.കെ കൃഷ്ണമേനോന്‍ ഫൗണ്ടേഷന് തുടക്കമായി

Must Read

കോഴിക്കോട്: വിശ്വപൗരന്‍ വി.കെ കൃഷ്ണമേനോന്റെ സ്മരണ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് തുടക്കമായി. കോഴിക്കോട് പന്നിയങ്കരയില്‍ ജനിച്ച കൃഷ്ണമേനോന്‍, ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയും ആയി സേവനം ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി എന്ന നിലയിലും പ്രവര്‍ത്തിച്ചു.

കൃഷ്ണമേനോന്റെ പേരിലുള്ള ഫൗണ്ടേഷന് ശശി തരൂര്‍ എം.പിയാണ് നേതൃത്വം വഹിക്കുന്നത്. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികള്‍ അവസരങ്ങളാക്കി മാറ്റിയ നേതാവായിരുന്നു കൃഷ്ണമേനോനെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഭാഷ നിര്‍ണായക ഘടകമായിരുന്നപ്പോഴും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കൃഷ്ണമേനോന്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പില്‍ ജയിച്ചു. ഇന്ത്യയുടെ ആഗോളപ്രതിനിധി എന്ന നിലയില്‍ പ്രശസ്തനായിരുന്നു കൃഷ്ണമേനോന്‍ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശശി തരൂര്‍ എം.പി പറഞ്ഞു. അതേസമയം, അദ്ദേഹം കേട്ടതുപോലെ ആക്ഷേപങ്ങള്‍ മറ്റൊരു നേതാവും കേട്ടിട്ടില്ല.

മേയര്‍ ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, എം.വി ശ്രേയാംസ്‌കുമാര്‍, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, കെ.കെ മുഹമ്മദ് പ്രസംഗിച്ചു. എം.എല്‍.എമാരായ ഇ.കെ വിജയന്‍, കെ.കെ രമ, ലണ്ടനിലെ വി.കെ കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സിറിയക് മാപ്രയില്‍ എന്നിവര്‍ വീഡിയോ സന്ദേശം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img