Friday, June 20, 2025

മംഗളൂറു പഞ്ചിക്കലില്‍ മണ്ണിടിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

Must Read

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പഞ്ചിക്കലില്‍ ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്ന് മലയാളികള്‍ മരിച്ചു.പാലക്കാട് സ്വദേശി വിജു(46), ആലപ്പുഴയിലെ സന്തോഷ് (45), കോട്ടയം സ്വദേശി ബാബു (47) എന്നിവരാണ് മരിച്ചത്.മറ്റൊരു തൊഴിലാളി ജോണിനെ(44) പരുക്കുകളോടെ ബണ്ട്വാള്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചിക്കല്‍ മുക്കുഡയില്‍ റബ്ബര്‍ തോട്ടത്തിലാണ് അപകടത്തില്‍ പെട്ടവര്‍ ജോലി ചെയ്തുവന്നത്.അവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ താമസിക്കുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.വിജു സംഭവസ്ഥലത്തും മറ്റ് രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img