മംഗളൂരു:പഞ്ചിക്കലില്‍ മൂന്ന് മലയാളി റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നട ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനില്‍ കുമാര്‍ വ്യാഴാഴ്ച ഉച്ചയോടെ സന്ദര്‍ശിച്ചു.മണ്ണിനടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വഴി തേടുമെന്ന് അറിയിച്ചു.
രാജേഷ് നായിക് എം.എല്‍.എ, ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ.വി.രാജേന്ദ്ര എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.