Thursday, June 19, 2025

സന്തോഷ് ട്രോഫി ഫിസിയോ മുഹമ്മദ് പട്‌ളയെ തഴഞ്ഞു കായിക മേഖലയും ചോദിക്കുന്നു, കാസര്‍കോട് കേരളത്തിലല്ലേ?

Must Read

കാസര്‍കോട്: സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്ന് ടീമിന്റെ ഫിസിയോ കാസര്‍കോട് സ്വദേശി മുഹമ്മദ് പട്ളയെ അവഗണിച്ചതായി ആക്ഷേപം.ഈ അവഗണനക്ക് എതിരെ കായിക മേഖലയില്‍ സംവാദം കൊഴുക്കുന്നതിനിടെ വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നോട്ടീസ് നല്‍കി.

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് ഫിസിയോ എന്ന നിലയില്‍ സദാ ഊര്‍ജം നല്‍കിയ കാസര്‍കോട്ടുകാരനായ മുഹമ്മദ് പട്ളയെ അവഗണിച്ച സംഭവത്തെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാന്‍ സര്‍ക്കാറും കായിക വകുപ്പും തയ്യാറാകണമെന്നും എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

മുഴുവന്‍ ടീം അംഗങ്ങള്‍ക്കും കോച്ചുമാര്‍ക്കും ആദരം നല്‍കിയപ്പോള്‍ ക്ഷണം ലഭിക്കാത്തതിനാല്‍ മുഹമ്മദ് പട്ള മാറി നില്‍ക്കുകയായിരുന്നു.
ഒരു ടീമിന്റെ അഭിവാജ്യഘടകമാണ് ഫിസിയോ. സന്തോഷ് ട്രോഫി സ്വന്തമാക്കുന്നതില്‍ മുഹമ്മദ് പട്ളയുടെ സേവനം മറക്കാനോ മറച്ചുവെക്കാനോ കഴിയില്ല. ടീമിന് കേരള സര്‍ക്കാര്‍ നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ട് സംഘാടകരായ കായിക വകുപ്പ് മുഹമ്മദ് പട്ളയെ ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ട് അടക്കം വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തെ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ആരുടെ വീഴ്ചയാണെന്ന് അന്വേഷിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

മുഹമ്മദ് പട്ളയെ അവഗണിച്ചതില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനും വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളും പ്രതിഷേധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img