Friday, June 20, 2025

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി

Must Read
പുതിയങ്ങാടി അല്‍ ഹറമെയിന്‍ സ്‌കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണം മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് നായര്‍ ഉല്‍ഘാടനം ചെയ്യുന്നു
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ബഷീര്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ വൈലാലില്‍ എത്തിയ കുട്ടികളോട് ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുശലം പറയുന്നു. എം.പി അബ്ദുസമദ് സമദാനി, കെ.വി. മോഹന്‍കുമാര്‍, അനീസ് ബഷീര്‍ എന്നിവര്‍ സമീപം.

പുതിയങ്ങാടി: പുതിയങ്ങാടി അല്‍ ഹറമൈന്‍ സ്‌ക്കൂളില്‍ ബഷീര്‍ അനുസ്മരണം നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ സലാം അധ്യക്ഷം വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയും മാത്യഭൂമി ചീഫ് റിപ്പോര്‍ട്ടറുമായ അഭിലാഷ് നായര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം
നടത്തി. വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കൃതികളുടെ അവലോകനം നടത്തി. ബഷീര്‍ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികള്‍ സദസ്സിന് കൗതുകമായി. മലയാള വിഭാഗം അധ്യാപകരായ സലീന കെ.കെ ,ശൈലജ, താഹിറ ,ബിന്ദു, ഷീജ എന്നിവര്‍ നേതൃത്വം നല്‍കി. ഫാത്തിമ നസ് ഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img