കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിടനമ്പര്‍ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് സൂചന. പാസ് വേഡ് അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് തട്ടിപ്പിന് കളമൊരുക്കിയത്. നേരത്തെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നത്. അതേസമയം, വിരമിച്ച രണ്ടുദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പും ദുരുപയോഗം ചെയ്തതായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണ്ടെത്തി. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി വി. അച്യുതന്‍, മുന്‍ റവന്യൂ ഓഫീസര്‍ സത്യബാബു എന്നിവരുടെ ഡിജിറ്റല്‍ ഒപ്പാണ് ദുരുപയോഗം ചെയ്തത്.
എലത്തൂര്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്തതായി വ്യക്തമായി. തട്ടിപ്പ് നടത്തിയ അഞ്ചില്‍ ഒരെണ്ണത്തില്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെയും ബാക്കിയുള്ളവയിലെല്ലാം മുന്‍ റവന്യൂ ഓഫീസറുടെയും ഡിജിറ്റല്‍ ഒപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
അപേക്ഷകള്‍ അപ്രൂവ് ചെയ്തിരിക്കുന്നത് സസ്‌പെന്‍ഷനിലായ റവന്യൂ ഓഫീസര്‍ പി.വി. ശ്രീനിവാസനാണ്. വെരിഫൈ ചെയ്തിരിക്കുന്നത് സസ്‌പെന്‍ഷനിലായ ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് കെ.കെ. സുരേഷ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍.പി. മുസ്തഫ എന്നിവരും എലത്തൂരിലെ റവന്യൂ ഇന്‍സ്‌പെക്ടറുമാണ്. ഒജിന്റകത്ത് ഹാഷിം എന്നയാളുടെ അനധികൃത കെട്ടിടത്തിന് നന്പര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അലക്ഷ്യമായി പാസ്വേഡ് കൈകാര്യംചെയ്തതായാണ് കണ്ടെത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പുതിയ റിപ്പോര്‍ട്ടിലും അവരുടെ ലോഗിനും പാസ്വേഡും ഉപയോഗികയാണ്. ഇനി ഏത് കംപ്യൂട്ടറില്‍ നിന്നാണ് ദുരുപയോഗം നടന്നതെന്നാണ് കണ്ടെത്താനുള്ളത്. അതോടെ ഏത് ഓഫീസില്‍ നിന്നാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമാവും.
എലത്തൂരിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരേയും നടപടിക്ക് സാധ്യതയുണ്ട്. മുന്നൂറോളം കെട്ടിട നന്പറുകള്‍ പാസ്വേഡ് ദുരുപയോഗംചെയ്ത് അനുവദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഫറോക്ക് അസി. കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിജിലന്‍സ് കേസന്വേഷണം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.