Sunday, June 22, 2025

തിരുവമ്പാടിയില്‍ വീട് തകര്‍ന്നു; കാറ്റിലും മഴയിലും ജില്ലയില്‍ നാശനഷ്ടം ഏറെ

Must Read

കോഴിക്കോട്: തുടര്‍ച്ചയായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കടുത്ത നാശനഷ്ടങ്ങള്‍. മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. വെള്ളക്കെട്ടുകളാല്‍ പലയിടത്തും കൃഷി വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി.

ബാലുശ്ശേരി വയലട വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് മണിച്ചേരിയില്‍ മലയില്‍നിന്ന് റോഡിലേക്ക് മരത്തോടൊപ്പം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മരം പൊട്ടിവീണ് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. തിരുവമ്പാടിയില്‍ കനത്ത മഴയില്‍ വീട് പൊളിഞ്ഞു വീണു. തിരുവമ്പാടി ഹെല്‍ത്ത് സെന്ററിന് സമീപം തമാസിക്കുന്ന കുനിയം പറമ്പത്ത് ഇടത്തില്‍ ഗോപിയുടെ വീടാണ് തകര്‍ന്നത്.

ബാലുശ്ശേരി പുത്തൂര്‍വട്ടം കല്ലാട്ട് നജീബിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നു. ഉള്ള്യേരി ഈസ്റ്റ് മുക്കിലും മരംവീണ് വൈദ്യുതി പോസ്റ്റ് മുറിഞ്ഞുവീണ് വൈദ്യുതി മുടങ്ങി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തൃക്കുറ്റിശേരി മഹാദേവ ക്ഷേത്രത്തിനടുത്ത് മരം വീണ് രണ്ടര മണിക്കൂറിലേറെ വൈദ്യുതി നിലച്ചു.
ഉളേള്യരി 19ലെ പുതിയോട്ടില്‍ രാഘവന്‍ നായരുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

പേരാമ്പ്രയില്‍ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി പാലേരിയിലെ മുതിരക്കല്‍ നാണുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. കൊടുവള്ളി സെക്ഷന് കീഴില്‍ കാരാട്ടുപൊയില്‍ മഞ്ചപ്പാറ റോഡില്‍ പാലക്കുണ്ടത്തില്‍ ത്രീഫേസ് ലൈനില്‍ തെങ്ങ് വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. ഇങ്ങനെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി.

മുക്കം ഭാഗത്തും വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. കൃഷിയെല്ലാം വെള്ളത്തിലാണ് പല ഭാഗത്തും. ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെല്ലാം വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നത്. വളരെ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ടുപോകാന്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. അതിനിടെ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പനി കാരണം കൂടുതല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എത്താനാവാത്ത സ്ഥിതിയുമുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img