Monday, June 23, 2025

ഗംഗനെ തേടി സമദാനി എത്തി

Must Read

കാസര്‍കോട്: സാമൂഹിക സേവനത്തിനുള്ള ഉബൈദ് സ്മാരക പുരസ്‌കാരം നേടിയ ഗംഗനെ എം.പി.അബ്ദുസമദ് സമദാനി എം.പി കല്ലൂരാവി പാറക്കാല്‍ മൂവാരിക്കുണ്ടിലെ വീട്ടില്‍ സന്ദര്‍ശിച്ചു. കാസര്‍കോട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സമദാനി.

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ തൂപ്പുകാരനായ ഗംഗന് രണ്ടു വര്‍ഷം മുമ്പ് അവാര്‍ഡ് കൈമാറിയത് സമദാനിയായിരുന്നു. ഫോണ്‍വിളികളിലൂടെ ബന്ധം തുടര്‍ന്നു.

ഭാര്യ ശോഭനക്കും മക്കളായ ശ്രീദ ലക്ഷ്മിക്കും ശ്രീലക്ഷ്മിക്കും ഒപ്പം മുക്കാല്‍ മണിക്കൂറോളം ചെലവഴിച്ചാണ് സമദാനി മടങ്ങിയത്.
പാര്‍ട്ട്ടൈം ജോലി കഴിഞ്ഞ് ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ഉള്ള ഭക്ഷണത്തിന് പതിറ്റാണ്ടിലേറെയായി വിനിയോഗിക്കുന്ന ആളാണ് ഗംഗന്‍.ജനസേവനത്തിന്റെ ഉദാത്ത മുദ്രയായി സമദാനി തന്റെ പ്രഭാഷണങ്ങളില്‍ ഗംഗനെ ഉദ്ധരിക്കാറുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img