Saturday, June 21, 2025

മണിപ്പുരിലെ മണ്ണിടിച്ചില്‍:21 മൃതദേഹങ്ങള്‍ കണ്ടെത്തി

Must Read

ന്യൂഡല്‍ഹി: മണിപ്പുരിലെ നോനിയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 21 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അറിയിച്ചു.

നോനിയിലെ മഖുവാമിനുസമീപമുള്ള ടുപുള്‍ യാര്‍ഡ് റെയില്‍വേ നിര്‍മാണക്യാമ്പിനു സമീപം ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു മണ്ണിടിച്ചില്‍. ക്യാമ്പിന്റെ സുരക്ഷാചുമതലയുള്ള ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെ ദുരന്തത്തില്‍ മരിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എന്‍ഡിആര്‍എഫിന്റെ മൂന്നു സംഘങ്ങളാണു ദുരന്തമേഖലയില്‍ തുടരുന്നത്. സൈന്യവും സംസ്ഥാനപോലീസും പ്രാദേശികഭരണകൂടവും ഒപ്പമുണ്ട്. കുറഞ്ഞത് 55 പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തെ ഇജയ് നദിയില്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. കനത്തതോതില്‍ മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി നദിയുടെ ഒഴുക്കുതടസപ്പെട്ടിരിക്കുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img