കണ്ണൂര്‍: കണ്ണൂരിലെ ജില്ല കോടതി വളപ്പില്‍ സ്ഫോടനം. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കോടതി വളപ്പില്‍ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.കോടതിയിലെ ശുചീകരണ തൊഴിലാളികള്‍ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് സ്ഫോടന ശബ്ദമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സ്ഫോടനത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുകളോ മറ്റോ ചൂട് കൂടി പൊട്ടിത്തെറിച്ചതായിരാക്കമെന്നും സംശയമുണ്ട്. ജില്ല കോടതി വളപ്പില്‍ ആറ് കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ തിരക്കേറിയ സമയത്ത് സ്ഫോടന ശബ്ദമുണ്ടായത് താല്കാലികമായി ആശങ്ക പടര്‍ത്തി.