Thursday, June 19, 2025

മുങ്ങല്‍ വിദഗ്ധര്‍ പരുങ്ങലില്‍ :കളക്ടറേറ്റില്‍ ആദ്യദിനം 140

Must Read

കാസര്‍കോട് :ഭരണനവീകരണ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനുമായി ഏര്‍പ്പെടുത്തിയ ആധാര്‍ അധിഷ്ടിത പഞ്ചിംഗ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സംവിധാനമാവുന്നു.പ്രാബല്യത്തില്‍ വന്ന ആദ്യ ദിനമായ വെള്ളിയാഴ്ച കളക്ടറേറ്റില്‍ 140 പേര്‍ പഞ്ച് ചെയ്തുകയറി.

ഇനി മുതല്‍ കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തും. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വിവിധ ഇടങ്ങളിലായി 1 7 പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട് . കളക്ടറേറ്റിലെ പ്രധാന കവാടത്തില്‍ നാല് മെഷീനുകളും ട്രഷറി, ആര്‍.ടി.ഒ, കുടുംബശ്രീ, പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിലുള്ള കാവാടങ്ങളിലും പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട് . ഐ .ഡി കാര്‍ഡുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ അത് ഉപയോഗിച്ചും ഐ.ഡി കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ ആധാര്‍ നമ്പറിന്റെ അവസാന 8 അക്കം രേഖപ്പെടുത്തിയും പഞ്ചിംഗ് രേഖപ്പെടുത്തും.

അതിര്‍ത്തി ജില്ലയായ കാസര്‍കോട്ട് സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാ കസേരകള്‍ സംബന്ധിച്ച പരാതികള്‍ നേരത്തെയുണ്ട്.പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആധാര്‍ അധിഷ്ഠിത ഇല്ലായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img