
കാസര്‍കോട്:വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കാന്‍ പള്ളിക്കര മുക്കൂടിനടുത്ത് കാരക്കുന്നില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് മൂന്നേക്കറിലധികം ഭൂമി കാഞ്ഞങ്ങാട് സെന്‍ട്രല്‍ ചിത്താരി സ്വദേശി വടക്കന്‍ കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി നല്‍കി.
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥലത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങി.
യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ. മോയിന്‍കുട്ടി, അബ്ദുല്ല ഫൈസി ചെങ്കള, സിദ്ധീഖ് നദ്വി ചേരൂര്‍, സി.കെ.കെ. മാണിയൂര്‍, പി.കെ. താജുദ്ധീന്‍ ദാരിമി പടന്ന, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ബാസ് ഹാജി കല്ലട്ര, പി.എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.