Friday, June 20, 2025

ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് പാക്ക് ബന്ധം; തെളിവുകള്‍ ലഭിച്ചതായി എന്‍.ഐ.എ

Must Read

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാന്‍ ബന്ധം ആരോപിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ രംഗത്തെത്തി. നബി വിരുദ്ധ പരാമര്‍ശം നടത്തിയതിന് ശക്തമായി തിരിച്ചടിക്കണമെന്ന് പ്രതികള്‍ക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ ആരോപിക്കുന്നുണ്ട്.ഭീകരസംഘടനകള്‍ക്ക് സമാനമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികളിലൊരാളായ റിയാസ് അട്ടാരിയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടതിന് പിന്നാലെയാണ് എന്‍.ഐ.എയുടെ പരാമര്‍ശം. ബി.ജെ.പിയുമായി ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ഇന്ത്യാ ടുഡേ പങ്കുവെച്ചിരുന്നു.

പാക്കിസ്ഥാനില്‍ നിന്ന് ചിലയാളുകളുടെ നിര്‍ദേശം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നുമാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാനാണ് കൊലപാതകത്തിന് ആഹ്വാനം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സല്‍മാനെ കണ്ടെത്തിയിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് സമാന ആരോപണങ്ങള്‍ എന്‍.ഐ.എ ഉന്നയിച്ചിരുന്നെങ്കിലും തെളിവുകളില്ല എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. നബി വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ സമാധാനപരമായ റാലികള്‍ മാത്രം പോരെന്നും ശക്തമായി തിരിച്ചടിക്കണമെന്നും കലാപമുണ്ടാക്കണമെന്നും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img