തേഞ്ഞിപ്പലം- സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(38)യാണ് പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം എന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.