Thursday, June 19, 2025

ഭട്കല്‍ നഗരസഭ കെട്ടിടം ബോര്‍ഡിലെ ഉര്‍ദു ഉടന്‍ പ്രാബല്യത്തോടെ നീക്കി

Must Read

സൂപ്പി വാണിമേല്‍

മംഗളൂരു:ഭട്കല്‍ നഗരസഭ കെട്ടിടം ബോര്‍ഡില്‍ ഉര്‍ദുവും ഉള്‍പ്പെടുത്തിയതിന് എതിരെ ബി.ജെ.പി നേതാവായ മണ്ഡലം എം.എല്‍.എ സുനില്‍ നായ്കിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഉടന്‍ ഫലം കണ്ടു . ഉര്‍ദു നീക്കം ചെയ്യാനുള്ള ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ മുല്ലയ് മുഹിലന്റെ ഉടന്‍ പ്രാബല്യത്തോടെയുള്ള ഉത്തരവ് അധികൃതര്‍ നടപ്പാക്കി.

ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്ന് കന്നഡയിലും ഇംഗ്ലീഷിലും എഴുതിയതിന് താഴെയുണ്ടായിരുന്ന ഉര്‍ദു അക്ഷരങ്ങള്‍ നീക്കം ചെയ്തു.
മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡണ്ട് പര്‍വേസ് കാശിംജി ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞെങ്കിലും ഡെപ്യൂട്ടി കമ്മീഷണര്‍ അംഗീകരിച്ചില്ല. നിയമ പിന്‍ബലം ഇല്ലെന്ന് അറിയിക്കുകയായിരുന്നു.

ഭട്കല്‍ മുസ്ലിം യൂത്ത് ഫെഡറേഷന്‍,മജ്‌ലിസെ ഇസ്ലാഹ് തന്‍സീം എന്നീ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച യോഗത്തിലും ഡെപ്യൂട്ടി കമ്മീഷണര്‍ ഇതേ വാദം ഉന്നയിച്ചു.എല്ലാവരേയും ചേര്‍ത്ത് വിളിച്ച മൂന്നാം യോഗത്തില്‍ ഡി.സി. തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ഉര്‍ദു ഭാഷക്കാര്‍ ഏറെയുള്ള ഭട്കലില്‍ അനിവാര്യത ബോധ്യപ്പെട്ടാണ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന പര്‍വേസ് കാശിംജിയുടെ നിലപാടിനോട് ഡെപ്യൂട്ടി കമ്മീഷണര്‍ യോജിച്ചില്ല. മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണെന്ന വാദം ഡി.സി.തള്ളി.കലബുറുഗി നഗരസഭ കന്നഡക്കും ഇംഗ്ലീഷിനും പുറമെ ഉര്‍ദു ഉപയോഗിച്ചതായി ചുണ്ടിക്കാട്ടിയെങ്കിലും അത്തരം കാഴ്ചകളെയല്ല നിയമമാണ് പിന്തുടരേണ്ടതെന്ന് ഡി.സി.വ്യക്തമാക്കി. നവീകരണം നടത്തിയതിനെത്തുടര്‍ന്നാണ് കെട്ടിടത്തില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img