കോഴിക്കോട്: മുഖദാര്‍ എം.കെ.റോഡിലുള്ള കോണ്‍ഗ്രസ് ഓഫീസ്, സി.പി.എം.പ്രകടനക്കാര്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച അര്‍ദ്ധ രാ ത്രിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് പരിസരവാസികള്‍ പറയുന്നു.’ ഓഫീസിന്നകത്തെ മേശയും കസേരകളും തകര്‍ത്തെറിഞ്ഞു കോണ്‍ഗ്രസ് പതാക പിഴുതെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു.. അക്രമ സമയം ഇത് വഴി സി.പി.എം.പ്രകടനം ഇത് വഴി കടന്ന് പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെമ്മങ്ങാട് പോലീസില്‍ എം.കെ.റോഡ് കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.ഓഫീസിന് നേരെയുണ്ടായ അക്രമത്തെ ഡി .സി .സി സെക്രട്ടരി എസ്.കെ അബുബക്കര്‍ ,പന്നിയങ്കര ബ്ലോക്ക് പ്രസിഡന്റ് വി.റാസിഖ് എന്നിവര്‍ അപലപിച്ചു.