Thursday, June 19, 2025

ഷാജി അരിപ്രക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

Must Read

റിയാദ്: ആതുരസേവന രംഗത്ത് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിച്ച് ശ്രദ്ധേയനായ മുഹമ്മദ് ഷാജി അരിപ്ര യു.എ.യില്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹനായി.

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മെഡിക്കല്‍ സെന്ററുകളും ഫാര്‍മസികളുമുള്ള ഷാജി അരിപ്ര സംരഭകരുടെ പട്ടികയിലാണ് വിസക്ക് അര്‍ഹനായത്.

യു.എ.ഇ സര്‍ക്കാരിന്റെ ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ സജീവ പങ്കാളിത്വം വഹിക്കാനും കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഗോള്‍ഡന്‍ വിസ വലിയ പ്രചോദനമാകുമെന്ന് ഷാജി അരിപ്ര പറഞ്ഞു.പതിറ്റാണ്ടുകള്‍ മുമ്പ് പ്രവാസി മലയാളികള്‍ ചികിത്സ രംഗത്ത് നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരവുമായി ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോ: കെ.ടി റബീഉള്ളയെ അനുഗമിക്കുകയും പിന്തുടരുകയും ചെയ്തതാണ് ഗോള്‍ഡന്‍ വിസ ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ക്ക് തന്നെ പ്രാപ്തനാക്കിയതെന്ന് ഷാജി പറഞ്ഞു. . യു.എ.ഇ യില്‍ ആതുരസേവന രംഗത്ത് കൂടുതല്‍ മുതലിറക്കുകയാണ് ലക്ഷ്യം.യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിലും മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള പഠനങ്ങള്‍ നടത്തി വരികയാണ്.ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും തന്റെ മാര്‍ഗദര്‍ശിനിയുമായ കെ ടി റബീഉള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് എമിഗ്രേഷന്‍ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ദുബായ് എമിഗ്രേഷന്‍ ഓഫീസ് മാനേജര്‍ ഖാലിദ് സെയ്ദ് അല്‍ അലിയില്‍ നിന്ന് ഷാജി വിസ ഏറ്റുവാങ്ങി.ഷിഫാ അല്‍ ജസീറ ഷാര്‍ജ അഡ്മിന്‍ ഓഫീസര്‍ താരിഖ് അബ്ദുല്‍ അസീസ്, മുഹമ്മദ് അബ്ദുറഹിമാന്‍,ഷിറാസ്,എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img