തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് പൊന്‍മുടിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
രാവിലെ പത്ത് മണിയോടെ നെടുമങ്ങാട് വാളിക്കോടാണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബസ് ഓട്ടോ റിക്ഷയെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം നടന്നതെന്നാണ് വിവരം.