കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് വിമുക്ത ഭടന്‍ ഉള്‍പ്പെട്ട വന്‍ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്. സി ഐ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ രാമതെരു പ്രതീഷിന്റെ വീട്ടില്‍ നടത്തിയ റെയിഡില്‍,പ്രതീഷ് ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3,63, 050 പിടിച്ചെടുത്തു.
വീട് റെയിഡ് ചെയ്യുന്നതിനിടെ വീടിന്റെ കോണിക്കൂട്ടിനടിയില്‍ കാണപ്പെട്ട 40 ലിറ്ററോളം മദ്യം ഉണ്ടാക്കുന്നതിനുള്ള വാഷും പിടികൂടി. വാഷ് സൂക്ഷിച്ചതിന് പ്രതീഷിന്റെ പേരില്‍ അബ്കാരി കേസ്സും രജിസ്റ്റര്‍
ചെയ്തു.
ശീട്ടുകളിക്കാര്‍ക്ക് പോലീസ് ജാമ്യം നല്‍കി. പ്രതീഷിനെ കൊയിലാണ്ടി J FCM കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.. റെയിഡിന് എസ് ഐ മാരായ എം എന്‍ അനൂപ് , കെ.ടി.രഘു . , എ എസ് ഐ.അഷറഫ്, സി പി ഒ മാരായ സിനു രാജ്, അജയ് രാജ് , മലബാര്‍ സ്‌പെഷ്യല്‍ പോലീസുകാരും പങ്കെടുത്തു.