Saturday, June 21, 2025

എന്റോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം:
ജില്ല കളക്ടറുടെ യോഗത്തില്‍ ഹാജരാകാത്ത
തഹസില്‍ദാരെ സസ്പെന്റ് ചെയ്തു

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട്:എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന മഞ്ചേശ്വരം താലൂക്ക് ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ എം.സി.സീനക്ക് സസ്പെന്‍ഷന്‍.എ.ഡി.എം എ.കെ.രാമേന്ദ്രന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നടപടി.
എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് നല്‍കുന്ന സാഫല്യം പദ്ധതി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് 24ന് രാവിലെ 10ന് കളക്ടറുടെ ചേംബറില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടി ത്വരിതത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് 27ന് ഉച്ച മൂന്ന്,28ന് വൈകുന്നേരം 4.15 എന്നിങ്ങിനെയും യോഗം വിളിച്ചു.ഓണ്‍ലൈന്‍ സംവിധാനത്തിലായിട്ടും മൂന്ന് യോഗങ്ങളിലും സീന പങ്കെടുത്തിരുന്നില്ല.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വിഷയത്തെക്കുറിച്ച് തീരെ ധാരണയില്ലാത്ത ഉദ്യോഗസ്ഥനെയാണ് പങ്കെടുപ്പിച്ചത്.
എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ തലത്തിലും ജില്ല കളക്ടറുടെ നേതൃത്വത്തിലും ഊര്‍ജ്ജിതമായി നടക്കുന്ന വേളയില്‍ ഉത്തരവാദിത്തമുള്ള ചുമതല വഹിക്കുന്ന സീന സ്വീകരിച്ചത് ഗുരുതരവും ധിക്കാരപരവുമായ നിലപാടാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img