Friday, June 20, 2025

കേളി ഇടപെടല്‍; പട്ടാമ്പി സ്വദേശിയെ നാട്ടിലെത്തിച്ചു

Must Read

റിയാദ് : പക്ഷാഘാതം വന്ന പാലക്കാട് പട്ടാമ്പി സ്വദേശി ഭാസ്‌കരന്‍ രാമന്‍നായരെ കേളി കലാസാംസ്‌കാരിക വേദിയുടേയും ഇന്ത്യന്‍ എംബസിയുടേയും ഇടപെടലില്‍ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു.

കഴിഞ്ഞ 24 വര്‍ഷത്തോളമായി റിയാദില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഭാസ്‌കരന്‍. സ്പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാല്‍ കഴിഞ്ഞ 2 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.

എംബസിയുടെ സഹായത്തോടെ നാട്ടില്‍ പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കുന്നതിനിടയിലാണ് പക്ഷാഘാതം വന്നത്. തുടര്‍ന്ന് ശുമേസി കിംഗ് ഖാലിദ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച് 2 മാസത്തോളം ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നും ബന്ധുക്കള്‍ കേരള പ്രവാസി സംഘം മുഖേന കേളിയുമായി ബന്ധപ്പെടുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img