കോഴിക്കോട്: കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി സൂചന. നാലായിരത്തില്‍പരം ആളുകള്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 15 മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ അഞ്ചുപേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണ്. എറണാകുളവും കോഴിക്കോടും കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍പെടും.
രോഗം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആളുകള്‍ ഒന്നിച്ചുകൂടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മറ്റും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് ആലോചിച്ചുവരികയാണ്.