Monday, June 23, 2025

കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

Must Read

കോതമംഗലം :കോഴിക്കൂട്ടില്‍ക്കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് ചൊവ്വഴ്ച കടവൂരിലാണ് സംഭവം.

കടവൂര്‍ നോര്‍ത്ത് പുന്നമറ്റത്ത് രാജു എന്നയാളുടെ കോഴിക്കൂടിലാണ് കൂറ്റന്‍ പെരുമ്പാമ്പ് കയറിയത്. കോഴികളുടെ ബഹളം കേട്ട് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.

ഒരു കോഴിയെ അകത്താക്കിയ പാമ്പ് മറ്റ് രണ്ടെണ്ണത്തിനെ കൊല്ലുകയും ചെയ്തു. വീട്ടുകാര്‍ ചാത്തമറ്റം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആവോലിച്ചാലില്‍ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സി കെ വര്‍ഗീസ് എത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img