കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ വഴിയില്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് അസോ. പ്രഫസറായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് വി.സിയെ തടഞ്ഞത്.
വനിത പ്രവര്‍ത്തകരടക്കം കാറിന്റെ മുമ്പില്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ. കമല്‍ജിത്ത് തുടങ്ങി 14 പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്.