Thursday, June 19, 2025

ആവേശമായി കാലിക്കറ്റ് ബീച്ച് മിനി മാരത്തോണ്‍; അജിത്തും റിബയും ജേതാക്കള്‍

Must Read
കാലിക്കറ്റ് റോയല്‍ റണ്ണേഴ്‌സ് ക്ലബ്ബ്, ഡെക്കാത്‌ലോണ്‍ കോഴിക്കോടുമായി സഹകരിച്ച് നടത്തിയ മണ്‍സൂണ്‍ ബീച്ച് മിനി മാരത്തണ്‍ ഇന്ത്യന്‍ വോളിബോള്‍ മുന്‍ പരിശീലകന്‍ അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കോഴിക്കോട്. റോയല്‍ റണ്ണേഴ്‌സ് ക്ലബ് കാലിക്കറ്റ്, ഡിക്കോത്ത്‌ലോണുമായി സഹകരിച്ച് നടത്തിയ കാലിക്കറ്റ് ബീച്ച് മണ്‍സൂണ്‍ മിനി മാരത്തോണ്‍ ആവേശകരമായി പര്യവസാനിച്ചു.10 കിലോമീറ്റര്‍ 33.23 മിനിറ്റില്‍ പൂര്‍ത്തിയാക്കി അജിത്ത് പുരുഷ വിഭാഗത്തിലും 41.13 മിനിറ്റില്‍ പൂര്‍ത്തിയാക്കി റീബ വനിതാ വിഭാഗത്തിലും ജേതാക്കളായി.
നാനൂറോളം പേര്‍ മിനി മാരത്തോണില്‍ പങ്കെടുത്തു. 10 കിലോമീറ്റര്‍ മത്സര വിഭാഗത്തിന് പുറമേ 5 കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്ണും ഉണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ പരിശീലകന്‍ അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് മധുസൂദനന്‍ കര്‍ത്താ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജേഷ് സിറിയക്, പ്രസാദ് കണക്കശേരി പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img