Thursday, June 19, 2025

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ടി. ശിവദാസ മേനോന്‍ അന്തരിച്ചു

Must Read

കോഴിക്കോട്: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു.ന്യുമോണിയ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ്. ദീര്‍ഘകാലം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, വൈദ്യുതി, ഗ്രാമവികസനം, ധനകാര്യം എന്നീ വകുപ്പുകളാണ് വിവിധ മന്ത്രിസഭകളിലായി കൈകാര്യം ചെയ്തിരുന്നത്. രണ്ട് നായനാര്‍ മന്ത്രിസഭയിലും അംഗമായിരുന്നു.

അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂടുതല്‍ അടുത്തത്. രസതന്ത്രം അധ്യാപകനായിരുന്ന അദ്ദേഹം സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1984ല്‍ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാന അക്കാദമിക് കൗണ്‍സിലില്‍ ഉപദേശകനായും കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img